തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ബിജെപി കൗണ്‍സിലര്‍മാരും മേയര്‍ വികെ പ്രശാന്തും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗോവണിയില്‍ വീണ് മേയര്‍ക്ക് പരിക്കും പറ്റി. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഹൈമാസറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യോഗത്തിനിടെ ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ശേഷം ഓഫീസിലേക്ക് പോകാന്‍ ശ്രമിച്ച മേയറെ മുദ്രാവാക്യം വിളിയോടെ തടയുകയായിരുന്നു. ്.
സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്നാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍ പുറത്ത് നിന്നെത്തിയ ബിജെപിക്കാരാണ് കയ്യേറ്റം നടത്തിയതെന്നാണ് സിപിഎം പറയുന്നത്.
നഗരസഭയില്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍ പ്രമേയം അവതരിപ്പിച്ചു. മേയര്‍ ഇതിനെ എതിര്‍ത്തതോടെ ബഹളം തുടങ്ങുകയായിരുന്നു. ഭരണപക്ഷത്തിനെതിരെ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍പ്പുമായി നിരന്നു.
Discussion about this post