ഇടുക്കി നെടുങ്കണ്ടത്ത് ശൈശവ വിവാഹം. പലിശ കൊടുക്കാന്‍ നിവൃത്തിയില്ലാതെ ഒമ്പതാം ക്ലാസുകാരിയെ പലിശക്കാരന് വീട്ടുകാര്‍ വിവാഹം ചെയ്തു കൊടുത്തു. നെടുങ്കണ്ടം മാവടിയിലാണ് സംഭവം. തമിഴ്?നാട് സ്വദേശിയായ 36 കാരനാണ് കുട്ടിയെ വിവാഹം ചെയ്തത്.
പിതാവിന്റെ സഹോദരന് ഡിജിപിക്കും എസ്പിക്കും പരാതി നല്കി. എന്നാല്‍ നെടുങ്കണ്ടം പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
തമിഴ്നാട്ടില്‍ നിന്ന് പുരുഷന്മാര് മാത്രമടങ്ങിയ സംഘം എത്തി പെണ്‍കുട്ടിയെ കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയെ തമിഴ്നാട് വച്ച് ഇയാള്‍ വിവാഹം ചെയ്തതായാണ് സൂചന.
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ മകളെ വിവാഹം കഴിച്ചുതരണമെന്ന പലിശക്കാരന്റെ ആവശ്യത്തിനു മുന്നില്‍ മാതാപിതാക്കള്‍ വഴങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. പിതൃസഹോദരനടക്കമുള്ള ബന്ധുക്കളെയോ അയല്‍ക്കാരെയോ അറിയിക്കാതെ തമിഴ്നാട്ടില്‍ വച്ചായിരുന്നു കല്യാണം. വിവരമന്വേഷിച്ചെത്തിയവരെ വരനും ബന്ധുക്കളും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പെണ്‍കുട്ടിയുടെ പിതൃസോഹദരന് തമിഴ്നാട് മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ചൈള്ഡ്ലൈനും പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
Discussion about this post