ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എംഎം മണി. സബ് കളക്ടര്‍ എവിടെ നിന്നോ കയറി വന്ന വട്ടനാണെന്ന് മന്ത്രി പറഞ്ഞു. ജോയ്സ് ജോര്‍ജ്ജിന്റെ പട്ടം റദ്ദാക്കിയത് മര്യാദ കേടും വിഡ്ഢിത്വവുമാണ്, സബ് കളക്ടര്‍ എന്തെഹ്കിലും ചെയ്തെന്ന് കരുതി എല്ലാവരും അത് അംഗീകരിക്കില്ല.
എല്ലാവരും ഒന്നിച്ച് നില്‍ക്കുന്നതാണ് നല്ലതെന്ന ഉപദേശവും മന്ത്രി സിപിഐയ്ക്ക് നല്കി.
ജോയ്സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ സിപിഎം ഇടുക്കി ജില്ല കമ്മറ്റിയും, എസ് രാജേന്ദ്രന് എംഎല്‍എയും നേരത്തെ രംഗത്തെത്തിയിരുന്നു. സബ് കളക്ടര്‍ ഫ്യൂഡല്‍ ആണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.
.
Discussion about this post