ശ്രീനഗര്‍: ശ്രീനഗറിലെ ആര്‍മി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലഫ്റ്റനന്റ് കേണലുമായ മഹേന്ദ്ര സിംഗ് ധോണി. വിദ്യാഭ്യാസം, കായിക മേഖലകളിലെ പ്രധാന്യം എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായിട്ടാണ് അദ്ദേഹം സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയത്. കേണല്‍ വേഷത്തിലായിരുന്നു ധോണിയുടെ സന്ദര്‍ശനം.
പത്രമാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ചിനാര്‍ കോര്‍പ്‌സ് ഡിവിഷന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി ആശയവിനിമയം നടത്തുകയുണ്ടായി.
https://twitter.com/Chinarcorps_IA/status/933327419389329409
Discussion about this post