ഇസ്‌ലാമാബാദ്: കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന ആഹ്വാനവുമായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയിദിന്റെ വീഡിയോ പുറത്ത്. പാക്കിസ്ഥാന്റെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സയിദിന്റെ വീഡിയോ പുറത്തുവന്നത്.
‘ഞാന്‍ കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയാണ്. അതിന് എന്നെയും സമൂഹത്തേയും സഹായിക്കണമെന്നാണ് ദൈവത്തോട് പ്രാര്‍ഥിക്കുന്നത്. എന്റെ മോചനത്തിനെതിരെ ഇന്ത്യ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി’ സയിദ് വീഡിയോയില്‍ പറയുന്നു.
മുംബൈ ആക്രമണ കേസിലെ മുഖ്യസൂത്രധാരനാണ് ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകനായ ഹാഫിസ് സയിദ്. ആക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
https://twitter.com/JamatUdDawaPak/status/933304251882885120
Discussion about this post