കാബൂള്‍: ഭീകരര്‍ തമ്മിലടിച്ചതിനെ തുടര്‍ന്നു ഐഎസ് സ്വന്തം ഭീകരരുടെ തല വെട്ടി. പതിനഞ്ച് ഭീകരരെയാണ് ഐഎസ് കഴുത്തുവെട്ടിക്കൊലപ്പെടുത്തിയത്. നംഗര്‍ഹാറിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. അഫ്ഗാന് പ്രാദേശിക സര്‍ക്കാരാണ് വിവരങ്ങള്‍ അറിയിച്ചത്.
2015 മുതലാണ് നംഗര്‍ഹാര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായി മാറിയത്. താലിബാനും ഇവിടെ ശക്തമാണ്. ഇടക്കിടെ ഇരുകൂട്ടരും തമ്മിലും സംഘര്‍ഷം ഉണ്ടാകാറുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലമാണ് നംഗര്‍ഹാര്‍. കൊല്ലപ്പെട്ടവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് സൂചന. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി മലയാളികളാണ് നംഗര്ഹാറിലുള്ളത്.
മുമ്പ് അമേരിക്ക നടത്തിയ ആക്രമണത്തില്‍ മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
Discussion about this post