ഡൽഹി: ഫാസിസ്റ്റ് ശക്തികളെ നേരിടാൻ കോൺഗ്രസുമായി ചേർന്ന് വിശാല സംഖ്യം രൂപപ്പെടുത്തണമെന്ന് സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവിന് സമർപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ ഉൾപ്പെടുത്തി മതേതര സംഖ്യം രൂപപ്പെടുത്താനാണ് സി.പി.ഐയുടെ നിർദ്ദേശം.
ബി.ജെ.പിയെ പൊതുശത്രുവായി കണക്കാക്കി ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്ന അഭിപ്രായം സി.പി.എമ്മിന്റെ ദേശീയ നേതൃത്വം നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ സി.പി.എം കേരള ഘടകത്തിന്റെ എതിർപ്പിനെ തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് പോലും കേരളഘടകത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് നടന്നിരുന്നില്ല. ഇതിനിടെയാണ് സി.പി.ഐ കോൺഗ്രസിനോടുള്ള പൊതുനിലപാട് സംബന്ധിച്ച് രാഷ്ട്രീയ പ്രമേയം തന്നെ ദേശീയ നേതൃത്വത്തിന് മുന്നിൽ സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post