റിയാദ്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കാന്‍ സമയമായെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഭീകരവാദത്തിനെതിരെ സംഘടിച്ച 40 മുസ്‌ളിം രാജ്യങ്ങളുടെ യോഗത്തിലാണ് സല്‍മാന്‍ ഐഎസിനെതിരെ ആഞ്ഞടിച്ചത്.
‘കഴിഞ്ഞ കുറേയെറെ വര്‍ഷങ്ങളായി നമ്മുടെ രാജ്യങ്ങളെ കാര്‍ന്നു കൊണ്ടിരിക്കുകയാണ് ഭീകരവാദം എന്ന മഹാ വിപത്ത്. മനുക്കിടയിലെ ഐക്യമില്ലായ്മ തന്നെയാണ് അതിന് വളമായത്. ഇനി ഇത് അനുവദിച്ചു കൂട. നാം ഇന്ന് എടുക്കുന്ന തീരുമാനം ഭീകരരുടെയും ഭീകരവാദത്തിന്റെയും അന്ത്യം കുറിക്കുന്നതായിരിക്കണം’സല്‍മാന്‍ പറഞ്ഞു. സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി കൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.
ഭീകരവാദത്തിനെതിരെ ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. ‘പാന്‍ ഇസ്ലാമിക് യുണിഫൈഡ് ഫ്രണ്ട്’എന്ന പേരില്‍ 41 രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post