ഹാനോവര്‍: ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ജര്‍മ്മനിയില്‍ മോദിയുടെ പ്രസംഗം. ഉല്പാദന മേഖലയില്‍ ഇന്ത്യയ്ക്ക് ആഗോള ശക്തിയാവാന്‍ കഴിയുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ ലോകരാജ്യങ്ങളെ മോദി ക്ഷണിക്കുകയും ചെയ്തു. ജര്‍മനയിലെ ഹാനോവറില്‍, ഹാനോവര്‍ ട്രേഡ് ഫെയറിന്റെ ഭാഗമായുള്ള ഇന്ത്യ പവലിയന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ഇന്ത്യയിലേക്കാണ്. ജനാധിപത്യം, ആവശ്യകത എന്നിവയാണ് ലോകത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ഉല്പാദന മേഖലയുടെ കേന്ദ്രമാവാനുള്ള ശക്തി ഇന്ത്യയ്ക്കുണ്ട്. അതിനാല്‍ തന്നെ ലോകശക്തികള്‍ ഇന്ത്യയിലേക്ക് വരികയും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി ഊട്ടിയുറപ്പിക്കുകയും വേണം. ഇതിലൂടെ ഇന്ത്യയ്ക്ക് പുതിയ ഉയരങ്ങള്‍ കീഴടക്കാനാവും മോദി പറഞ്ഞു.
ട്രേഡ് ഫെയറില്‍ ഇന്ത്യയുടെ പ്രകടനം തന്നെ ആകര്‍ഷിച്ചെന്ന് തുടര്‍ന്ന് സംസാരിച്ച ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ പറഞ്ഞു. വികസിക്കണമെന്നും വളരണമെന്നും ആഗ്രഹിക്കുന്ന യുവാക്കളുടെ രാജ്യമാണ് ഇന്ത്യ. ജനാധിപത്യം, പുതിയ ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവ് എന്നിവയൊക്കെ കണക്കിലെടുത്താല്‍ ഇന്ത്യയ്ക്ക് മികച്ചൊരു ഭാവിയുണ്ട്. ഇത്തരം കാര്യങ്ങള്‍ അനായാസം നേടാന്‍ കഴിയുമെന്നതിന് പ്രകടമായ ഉദാഹരണമാണ് ഇന്ത്യയെന്നും മെര്‍ക്കല്‍ പറഞ്ഞു.
നരേന്ദ്ര മോദി അവിടത്തെ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി ചായ്പേയ് ചര്‍ച്ച നടത്തിയത് കൗതുകരമായി. ഹാനോവര്‍ ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് മോദി തന്റെ ട്രേഡ് മാര്‍ക്കായ ചായ്പേയ് ചര്‍ച്ചയ്ക്ക് സമയം കണ്ടെത്തിയത്.
Discussion about this post