ബര്‍ലിന്‍: ഭാഷയുടെ പേരില്‍ ഇന്ത്യയുടെ മതേതരത്വത്തിന് ഇളക്കം തട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആത്മവിശ്വാസം വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മൂന്നാം ഭാഷയായി ജര്മനുപകരം സംസ്കൃതം പഠിപ്പിക്കാനുള്ള തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് മോദിയുടെ വിശദീകരണം.
ജര്‍മനിയില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുമ്പോഴായിരുന്നു മോദി നിലപാട് വ്യക്തമാക്കിയത്.
ദശാബ്ദങ്ങള്ക്കുമുന്പ് ജര്‍മന്‍ റേഡിയോയില്‍ സംസ്കൃതത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത് ഇന്ത്യയില്‍ സംസ്കൃതവാര്‍ത്ത ഉണ്ടായിരുന്നില്ല. മതേതരത്വം അപകടത്തിലാകുമെന്ന ധാരണയിലായിരിക്കും അന്ന് സംസ്കൃതത്തില്‍ വാര്‍ത്ത നല്‍കാതിരുന്നതെന്നും മോദി പറഞ്ഞു.
Discussion about this post