മുംബൈ: രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം വീണ്ടും ഉയര്‍ന്നു. നവംബര്‍ 24ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 40,074.1 കോടി ഡോളറായാണ് വര്‍ദ്ധിച്ചത്.
കഴിഞ്ഞ അവലോകന വാരത്തിലും കരുതല്‍ ശേഖരം ഉയര്‍ന്നിരുന്നു. വിദേശ കറന്‍സികളുടെ ആസ്തി 120.8 കോടി ഡോളറാണ് വര്‍ധിച്ചത്. നിലവില്‍ 37,630.4 കോടി ഡോളറിന്റെ വിദേശ കറന്‍സി കരുതല്‍ ശേഖരമുണ്ട്.
2066.6 കോടി ഡോളറിന് തുല്യമായ സ്വര്‍ണത്തിന്റെ ശേഖരവുമുണ്ട്.
Discussion about this post