കേരളത്തില്‍ മതം പോലെയാണ് കമ്മ്യൂണിസമെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. എന്റെ അച്ഛന് പാര്ട്ടിക്കാരനായത് കൊണ്ട് പിന്തുടരുന്നു. മതം പോലെയാണ് അത്. ചാനല്‍ അഭിമുഖത്തിലാണ് സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം.
മാര്‍ക്സിസത്തെ കുറിച്ചൊന്നും ഇവര്‍ക്കറിയില്ല. ഹിന്ദുക്കള്‍ക്ക് മതം പോലെയാണ് അവര്‍ക്ക് കമ്യൂണിസം. പിണറായി വിജയനെ പിന്താങ്ങുന്നതാണ് അവര്‍ക്ക് കമ്മ്യൂണിസം. ഹിന്ദുത്വം പോലെയാണിത്. രണ്ട് പേര്‍ക്കും വിവരമില്ലെന്നും സനല്‍കുമാര്‍ ശശിധരന് പറഞ്ഞു.
അവസരങ്ങളുടെ പൊട്ടും പൊടിയും സ്വീകരിക്കുന്നവരാണ് മിക്കവരും അത്തരക്കാരാണ് ഐഎഫ്എഫ്കെയിലും മറ്റും ഇരിക്കുന്ന പലരുമെന്നും അദ്ദേഹം പറയുന്നു.
ഇടതുപക്ഷം പറയുന്നത് ഞാന്‍ സംഘിയാണ് എന്നാണ്. സെക്സി ദുര്‍ഗ്ഗ ജനങ്ങളില്‍ ശക്തിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനല്‍കുമാര്‍ ശശിധരന് പറഞ്ഞു.
Discussion about this post