വാഷിഗ്ടണ്‍: ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമലാ ഹാരിസ് ഫോറിന് പോളിസി മാസികയുടെ 50 ആഗോള ചിന്തകരുടെ പട്ടികയില്‍ ഒന്നാമത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ രണ്ടാം സ്ഥാനത്തും ഇന്ത്യന്‍ വംശജനും ഹാസ്യകാരനുമായ ഹസന് മിനാജ് മൂന്നാം സ്ഥാനത്തുമെത്തി. യുഎന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹേലിയും പട്ടികയില്‍ ഇടം പിടിച്ചു.
കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ് കമല. ചെന്നൈയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് കമലയുടെ കുടുംബം.
Discussion about this post