ഡല്‍ഹി: യുനെസ്കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ (Representative List of Intangible Cultural Heritage of Humantiy)ഇടംപിടിച്ച് കുംഭമേള. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിലാണ് അവര്‍ണനീയ സാസ്കാരിക പൈതൃക സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഗവണ്മെന്റല് കമ്മിറ്റി കുംഭമേളയെ തിരഞ്ഞെടുത്തത്.
2003 ലാണ് കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ആചാരങ്ങള്‍, പ്രതിനിധാനങ്ങള്‍, വിവിധ സമൂഹങ്ങളുടെ അറിവുകളും കഴിവുകളും തുടങ്ങിയവയാണ് അവര്‍ണനീയമായ സാംസ്കാരിക പൈതൃകങ്ങളായി കണക്കാക്കുന്നത്. അലഹാബാദ്, ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.
Discussion about this post