വാഷിങ്ടണ്‍: അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ്. സ്വദേശികളും വിദേശികളുമായ തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ടെന്ന് അമേരിക്കന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാക്കിസ്ഥാനില്‍ തീവ്രവാദവര്ഗീയ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടന പ്രതിനിധികളെയും ക്രമസമാധാനപാലകരെയും തെരഞ്ഞെുപിടിച്ച് ആക്രമണം നടത്തുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതിനും ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിനിടെ പാക്കിസ്ഥാനിലെ ചൈനക്കാര്‍ക്കു നേരെയും ഭീകരാക്രണമുണ്ടാകാന് സാധ്യതയുണ്ടെന്ന് ചൈനീസ് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേത്തുടര്‍ന്ന് നിലവില്‍ പാക്കിസ്ഥാനിലുള്ള എല്ലാ ചൈനീസ് പൗരന്മാര്ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post