ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുത്തതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി. മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ പങ്കെടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിനിയായ ഫൈറ എന്ന യുവതിയെ ഭര്‍ത്താവ് ഡാനിഷ് മുത്തലാഖ് ചൊല്ലിയതെന്ന് പരാതിയില്‍ പറയുന്നു.
താന്‍ മുത്തലാഖ് ചൊല്ലിയാല്‍ പ്രധാനമന്ത്രിക്കോ മറ്റുള്ളവര്‍ക്കോ തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുത്തലാഖ് ചൊല്ലിയതെന്നും യുവതി പറഞ്ഞു.
യുവതിയുടെ പരാതിയേത്തുടര്‍ന്ന് സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post