മലയാളികളുടെ അഭിമാനതാരമായ നടന് ജയന്റെ പേരുപറഞ്ഞ് സമൂഹമാധ്യമത്തില്‍ കൊമ്പുകോര്‍ത്ത് രണ്ടു യുവതികള്‍. ലൈവ് വിഡിയോകളിലൂടെയാണ് ഇവര്‍ രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ ജയന്റെ സഹോദരന്റെ മകളാണെന്നു പറഞ്ഞ ഉമാ നായര്‍ എന്ന സീരിയല്‍ നടിക്ക് പ്രതികരണവുമായി ജയന്റെ അനുജന്റെ മകള്‍ ലക്ഷ്മി രംഗത്തെത്തിയതും തുടര്‍ന്ന് ലക്ഷ്മിക്ക് തെളിവുസഹിതം ഉമ നല്കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്.
ഒരു പ്രമുഖ സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവേയാണ് താന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന് നടി ഉമാ നായര്‍ പരിചയപ്പെടുത്തിയത്. തന്റെ അച്ഛന്റെ അമ്മയും ജയന്റെ അച്ഛന്റെ അമ്മയും ജ്യേഷ്ഠത്തിയും അനുജത്തിയുമാണെന്നും അതുകൊണ്ട് ജയന് തന്റെ വലിയച്ഛന്റെ സ്ഥാനത്താണെന്നുമാണ് ഉമ പറഞ്ഞിരുന്നത്. എന്നാല്‍ ജയന് ഒരേ ഒരു സഹോദരന് മാത്രമേ ഉള്ളുവെന്നും അതു തന്റെ അച്ഛന് സോമന് നായര്‍ ആണെന്നും പറഞ്ഞ് ലക്ഷ്മി ശ്രീദേവി എന്ന യുവതി രംഗത്തെത്തിയതോടെയാണ് സംഗതി വിവാദമായത്.
തനിക്ക് ഉമാ നായര്‍ എന്നയാളെ അറിയില്ലെന്നും ജയന്റെ സഹോദരന്റെ മകള്‍ എന്നു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ലക്ഷ്മി പറഞ്ഞു. അച്ഛന്റെ ബന്ധങ്ങളിലൊന്നും ഇങ്ങനെയൊരാളെ കേട്ടിട്ടില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ വ്യക്തത വേണമെന്നും ഫേസ്ബുക് ലൈവിലൂടെ ലക്ഷ്മി പറയുന്നു.
ലക്ഷ്മിയുടെ വാക്കുകളിങ്ങനെ:-
”ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ജയന്റെ അനുജന്റെ മകള്‍ എന്നു പറഞ്ഞ് ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തുകയുണ്ടായി. ജയന്റെ അനുജന് എന്നു പറയുന്ന സോമന് നായര്‍ക്ക് മൂന്നു മക്കളേയുള്ളു, സോമന് നായരുടെ മൂന്നുമക്കളില്‍ ഇളയവളാണ് ഞാന്‍. ഓര്മവച്ചനാള് മുതല്‍ അച്ഛന്റെ ബന്ധുക്കളെ വളരെ കുറച്ചേ കണ്ടിട്ടുള്ളു, പെട്ടെന്നൊരുനാള്‍ ഒരു പെണ്‍കുട്ടി ജയന്റെ അനുജന്റെ മകളാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ ഞെട്ടിപ്പോയി”.
താനിതുവരെയും ഇവരെ കണ്ടിട്ടില്ല. വലിയച്ഛന്റെ പേരുപറഞ്ഞ് പലയാളുകളും പ്രത്യക്ഷപ്പെടാറുണ്ട്. മുമ്പൊരിക്കല്‍ മകനുണ്ടെന്നു പറഞ്ഞ് ആരൊക്കെയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വലിയച്ഛന്റെ അനുജന്റെ മകളാണെന്ന് പറഞ്ഞ് മറ്റൊരാളും. ഇതുവരെയും ഓര്മ പുതുക്കലുകളിലൊന്നിലും ഇവരെ കണ്ടിട്ടില്ല. ആരാണെന്ന് തനിക്ക് ഇപ്പോഴും പിടുത്തം കിട്ടിയിട്ടില്ലെന്നും മലയാളികളുടെ പൊതുസ്വത്തായ വലിയച്ഛന്റെ പേരില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അതില്‍ വ്യക്തത വേണം”, ഇങ്ങനെ പറഞ്ഞാണ് ലക്ഷ്മി വീഡിയോ അവസാനിപ്പിക്കുന്നത്.
https://www.facebook.com/16lakshmi/videos/639670403090036/
എന്നാല്‍ ലക്ഷ്മിയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചുവെന്നും ബന്ധങ്ങള്‍ അറിയില്ലായെങ്കില് മറ്റുള്ളവരെ അപമാനിക്കരുതെന്നും പറഞ്ഞ് മറുപടിയുമായി ഉമാ നായരും രംഗത്തെത്തി. ലക്ഷ്മി പബ്ലിക് ആയി പറഞ്ഞതുകൊണ്ടാണ് താനും പബ്ലിക് ആയി തന്നെ മറുപടി നല്‍കുന്നതെന്നും അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തുള്ളയാളെ തങ്ങള്‍ വലിയച്ഛന് എന്നാണു വിളിക്കാറുള്ളതെന്നും ഉമാ നായര്‍ പറഞ്ഞു. തന്നെ അപമാനിച്ചതിന് ലക്ഷ്മിക്കെതിരെ മാനനഷ്ടക്കേസു നല്കിയാല് അതിനു മറുപടി പറയേണ്ടി വരുമെന്നും വിഡിയോയില്‍ ഉമ പറഞ്ഞു. ഉമയുടെ വാക്കുകളിലേക്ക്..
” വളരെ വേദനിപ്പിക്കുന്ന അവസ്ഥയാണുണ്ടായത്. ഒന്നും ഒന്നും മൂന്നില്‍ താന്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു വിഡിയോ വൈറല്‍ ആകുന്നുണ്ട്. അതിനു മറുപടി നല്‍കണം എന്നുള്ളതുകൊണ്ട് ലൈവില്‍ വന്നതാണ്. വിഡിയോയില്‍ വന്ന ലക്ഷ്മി എന്ന പെണ്‍കുട്ടി അവളുടെ ബന്ധങ്ങളെയും വേരുകളെയും കുറിച്ച് അന്വേഷിക്കാതെ തന്നെക്കുറിച്ചു മോശമായി പ്രചരിപ്പിച്ചു. പബ്ലിക് ആയി പറഞ്ഞ കാര്യത്തിന് പബ്ലിക് ആയി മറുപടി നല്‍കുകയാണ്. ”
ലക്ഷ്മിയുടെ അമ്മയും തന്റെ അച്ഛമ്മയും ഒന്നിച്ചിരിക്കുന്ന ചിത്രവും തെളിവു സഹിതം കാണിച്ചാണ് ഉമ തന്റെ അവസ്ഥ പറയുന്നത്. 27 വര്‍ഷമായി താന്‍ ഈ ഫീല്‍ഡിലേക്കു വന്നിട്ട്, ഇതുവരെയും വല്യച്ഛന്റെ പേരുപറഞ്ഞ് ഒരു സ്ഥാനം മോഹിച്ചിട്ടില്ല. അച്ഛന്റെ ജ്യോഷ്ഠന്റെ സ്ഥാനത്തായതുകൊണ്ടാണ് വലിയച്ഛനെന്നു വിളിച്ചത്. ജയന്റെ അനുജന്റെ മകളുടെ സ്ഥാനം ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ എന്ന ഭയമാണ് ആ പെണ്‍കുട്ടിക്ക്. തനിക്ക് അതിന്റെ ആവശ്യമില്ല. താന്‍ അവഹേളിക്കപ്പെടുന്ന രീതിയില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വാര്‍ത്തകള്‍ വന്നപ്പോഴാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
അറിയില്ല എന്ന ഒരൊറ്റ കാരണംകൊണ്ട് തന്നെ അപമാനിച്ചതിനു മറുപടിയില്ല. താനിതിന് തെളിവുകള്‍ സഹിതം മാനനഷ്ടക്കേസിനു പോയാല്‍ അവര്‍ മറുപടി പറയേണ്ടിവരും. തനിക്കൊരിക്കലും ഒരു സമൂഹത്തിനു മുന്നില്‍ കളവു പറയേണ്ട കാര്യമില്ലെന്നും ഉമ നായര്‍ പറയുന്നു. സമൂഹത്തെ കബളിപ്പിച്ചുകൊണ്ട് തനിക്ക് ഒന്നും നേടാനില്ല, താനും ലക്ഷ്മിയും തമ്മില്‍ ഇനി കോടതിമുറിയില്‍ കണ്ടുമുട്ടുമെന്നും ഇതു അവകാശവാദങ്ങള്‍ക്കു വേണ്ടിയല്ല മറിച്ച് തന്നെ അപമാനിച്ചതിനുളള മറുപടിയാണെന്നും ഉമ നായര്‍ പറയുന്നു.
https://www.facebook.com/uma.nair.90/videos/1132161670247711/
Discussion about this post