ശബരിമലയിലേക്ക് കാല് നടയായി അച്ഛനൊപ്പം യാത്ര ചെയ്യുന്ന കുട്ടികളുടെ ചിത്രം സഹിതം സിപിഎം വനിത നേതാവ് പി.പി ദിവ്യ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം. ചില കാഴ്ചകള്‍ മാത്രം കണ്ടാല്‍ മതിയോ എന്നിങ്ങനെ രൂക്ഷമായ വിമര്‍ശനമാണ് പോസ്റ്റിന് കീഴേ പ്രത്യക്ഷപ്പെടുന്നത്. ഇസ്ലാമിലെ ആചാരമായ സുന്നത്ത് പോലുള്ള വിഷയങ്ങളിലും പ്രതികരിക്കണം എന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.
കാസര്‍ഗോഡ് നിന്ന് കാല് നടയായി കുരുന്നുകള്‍ അച്ഛനൊപ്പം ശബരിമലയിലേക്ക്. ആര് ചെയ്ത് പാപം തീര്‍ക്കാനാണാവോ പൊരിവെയിലത്ത് , ചെരിപ്പുപോലും ഇടാതെയുള്ള യാത്ര എന്നാണ് ദിവ്യയുടെ ചോദ്യം. നിരവധി പേരാണ് പോസ്റ്റ് ലൈക് ചെയ്തിരിക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളെ എന്ത് വിശ്വാസത്തിന്റെ പേരിലായാലും ഇത്രയും ദൂരം നടത്തിക്കുന്നത് ക്രൂരമാണ് എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
എന്ത് വിശ്വാസത്തിന്റെ പേരിലായാലും ശരി ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസറഗോഡു നിന്നും കാല്‍നടയായി അഛനോടൊപ്പം രണ്ടു കുരുന്നുകള്‍ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്നപാദരായ് ഈ കുഞ്ഞുങ്ങള്‍ താണ്ടാനുള്ളത് 400 കിലോമീറ്റര്‍.ആരു ചെയ്ത പാപഭാരം തീര്‍ക്കാനാണാവോ
https://www.facebook.com/photo.php?fbid=1503104836473396&set=a.145888695528357.29321.100003216828589&type=3&theater
Discussion about this post