കണ്ണൂര്‍: താന്‍ പ്രസിഡന്റായ തലശേരി സഹകരണ ആശുപത്രിയില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി സ്റ്റുഡിയോ സെറ്റ് ചെയ്ത സംഭവത്തില്‍ തലശേരി എം എല്‍ എയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റുമായ എ എന്‍ ഷംസീറിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനം. സംഭവം വിവാദത്തിലായതോടെയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
എന്നാല്‍ എം എല്‍ എയുടെ ചാനല്‍ ചര്‍ച്ചാ സൗകര്യമൊരുക്കല്‍ പാര്‍ട്ടിക്കുള്ളില്‍ വന്‍ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും വഴിവെച്ചിരിക്കുകയാണ്. സ്ഥിരമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെയാണ് സ്വന്തമായി സ്റ്റുഡിയോ സെറ്റ് ചെയ്യാമെന്ന ആലോചന എം എല്‍ എയ്ക്കുണ്ടായതെന്ന് ജീവനക്കാര്‍ പറയുന്നു.
യുവ എം എല്‍ എയുടെ പെറ്റി ബൂര്‍ഷ്വാ നിലപാട് കണ്ട് നേതാക്കളും അണികളും സ്തംബധരായിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചയില്‍ മുഖം മിനുക്കാനായി ഓഫിസില്‍ എംഎല്‍എ സെറ്റ് ചെയ്തിരിക്കുന്ന സ്റ്റുഡിയോ കണ്ട് ചാനല്‍ പ്രവര്‍ത്തകരും ഞെട്ടി. ഒരു ചാനലിന്റെയും ഓഫിസിലോ സ്റ്റുഡിയോയിലോ എത്തി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത എം.എല്‍.എ സ്വന്തം ഓഫിസില്‍ എല്ലാ സൗകര്യവുമൊരുക്കിയത് ചാനല്‍ അധികൃതര്‍ക്കും സൗകര്യമായിട്ടുണ്ട്. ഈ സ്റ്റുഡിയോയില്‍ ഇരുന്നാണ് എം എല്‍ എ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചാനല്‍ സ്റ്റുഡിയോകളിലേക്ക് ഷംസീര്‍ ഈയിടെ പോകാറേയില്ല.
ഹാലജന്‍ ബള്‍ബുകളും മനോഹരമായ ചുവന്ന ബാക്ക്ട്രോപ്പുമാണ് പ്രസിഡന്റിന്റെ മുറിയില്‍ സെറ്റ് ചെയ്തിരിക്കുന്നത്. പുറത്തു നിന്നുള്ള ശബ്ദങ്ങള്‍ കയറാതിരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എംഎല്‍എ പങ്കെടുക്കുന്ന ചര്‍ച്ച കാണുന്ന ഏതൊരാള്‍ക്കും ചാനല്‍ സ്റ്റുഡിയോയില്‍ തന്നെ ഇരുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രതീതി തന്നെയാണുണ്ടാകുക.
അതേസമയം ചാനല്‍ ചര്‍ച്ചയില്ലാത്ത സമയങ്ങളില്‍ ബാക്ട്രോപ്പ് കര്ട്ടന് കൊണ്ട് മറച്ചു സാധാരണ പ്രസിഡന്റിന്റെ ഓഫിസ് പോലെയാക്കുമെന്ന് ജീവനക്കാര്‍ പറയുന്നു.
Discussion about this post