അഹമ്മദാബാദ്: മതാടിസ്ഥാനത്തില്‍ യൂണിഫോമിന്റെ നിറം നിശ്ചയിച്ച ഗുജറാത്തിലെ രണ്ടു സ്കൂളുകള്‍ വിവാദത്തിലേക്ക്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എഎംസി) ഷാ പൂര്, ഡാനി ലിംഡാ പബഌക് സ്കൂളകള്‍ക്ക് നേരെയാണ്. മുസഌം ഭൂരിപക്ഷമുള്ള ഡാനി ലിംഡയില് പച്ചയും ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ഭൂരിപക്ഷമുള്ള ഷാപൂര്‍ സ്ക്കൂളില്‍ കാവിയും യൂണിഫോമായി തെരഞ്ഞെടുത്തതാണ് വിവാദമായത്.
രണ്ടു സ്കൂളുകളും എഎംസിയുടെ ഇംഗഌഷ് മീഡിയം സ്കൂളുകളാണ്. 454 സ്കൂളുകള്‍ വരുന്ന എഎംസിയ്ക്ക് കീഴിലുള്ള മറ്റു സ്കൂളുകളില്‍ യൂണിഫോമുകള്‍ നീലയും വെള്ളയുമാണെന്നിരിക്കെയാണ് ഈ നടപടി. ഷാപൂര്‍ സ്കൂളിന് കാവി ഷര്‍ട്ടും ഷോര്‍ട്സുമാണ് യൂണിഫോം. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം സ്പോണ്സര് ചെയ്തിരിക്കുന്നത് ഷാപൂര്‍ സേവാ സംഘ് എന്ന സാമൂഹ്യ സംഘടനയാണ്. അതേസമയം ഡാനി ലിംഡ പബഌക് സ്കൂളിന് സമീപവാസികളില്‍ നിന്നും പിരിവെടുത്താണ് യൂണിഫോം നടപ്പാക്കുന്നത്. സ്കൂള്‍ തുടങ്ങി ആറു മാസം വരെ യൂണിഫോം ഇല്ലായിരുന്നെങ്കിലും പിന്നീട് നടപ്പാക്കുകയായിരുന്നു.
ഡാനി ലിംഡ സ്ക്കൂളില്‍ പഠിക്കുന്നതില്‍ 98 ശതമാനവും മുസഌം വിദ്യാര്‍ത്ഥികളാണ്. മറുവശത്ത് ഷാ പൂര് പബഌക് സ്കൂളിലെ 95 ശതമാനം കുട്ടികള്‍ ഹിന്ദുക്കളാണ് .
അതേസമയം ഈ തീരുമാനം മനപ്പൂര്‍വ്വം അല്ലെന്നും പല നിറങ്ങളും ആലോചിച്ച ശേഷം വ്യത്യസ്തമായ നിറം നടപ്പാക്കുകയായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Discussion about this post