കസബ ചിത്രത്തെയും നായക കഥാപാത്രം അവതരിപ്പിച്ച മമ്മൂട്ടിയെയും വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന് നിധിന് രണ്‍ജി പണിക്കര്‍ രംഗത്തെത്തി. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രം പറയുന്ന ഡയലോഗുകളെ രൂക്ഷമായി വിമര്‍ശിച്ച് നടി പാര്‍വതി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ നിരവധി ആളുകളാണ് പാര്‍വതിക്ക് മറുപടിയുമായി രംഗത്തെത്തിയത്. രണ്‍ജി പണിക്കരുടെ മകന് നിധിന് രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കസബ.
വിഷയത്തില്‍ നടി പാര്‍വതി മറുപടി അര്‍ഹിക്കുന്നില്ലെന്ന് നിധിന് പറഞ്ഞു. പാര്‍വതിയോട് പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നും നിധിന് പറയുന്നു. ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ സംസാരിക്കേണ്ട കാര്യമില്ലെന്നും നിധിന് വ്യക്തമാക്കുന്നു.
‘ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വന്മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാനില്ല. പ്രതികരണം അര്‍ഹിക്കുന്ന നിലവാരം നടിയുടെ പരാമര്‍ശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തെപോലെ ഞാനും കരുതുന്നു. പിന്നെ ഈ നടി പ്രതികരണം അര്‍ഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് എനിക്ക് തോന്നിയിട്ടില്ല’ നിഥിന് രണ്‍ജി പണിക്കര്‍ പറയുന്നു.
Discussion about this post