ശ്രീനഗര്‍:കശ്മീര്‍ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ അറസ്റ്റ് ചെയ്തു. കശ്മീരില്‍ ഇന്ത്യ വിരുദ്ധ റാലി നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
മസ്രത്ത് ആലത്തിനെതിരെ നപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ മണ്ണില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കുകയും പാക്ക് പതാക വീശുകയും ചെയ്ത വിഘടനവാദി നേതാവ് മസറത് ആലമിനെയും ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയിദ് അലി ഷാ ഗീലാനിയെയും വീട്ടുതടങ്കലിലാക്കിയിരുന്നു.
.സൈനിക നടപടിയില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട പുല്‍വാമ ജില്ലയിലെ ത്രാളില്‍ ഇന്നു റാലി നടത്താനിരിക്കെയാണ് രണ്ടു വിഘടനവാദി നേതാക്കളെയും വീട്ടുതടങ്കലിലാക്കിയത്.
ഹൈദര്‍പോറയിലെ ഗീലാനിയുടെ വീടിനു മുന്നില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചു.
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അധികൃതരുടെ അനുമതിയോടെ ശ്രീനഗറില്‍ നടത്തിയ റാലിയിലാണ്, ഈയിടെ ജയിലില്‍ നിന്നു വിട്ടയയ്ക്കപ്പെട്ട വിഘടനവാദി മസറത് ആലം പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്. ചിലര്‍ പാക്ക് പതാക വീശുകയും ചെയ്തു.
ഇന്ത്യന്‍ മണ്ണില്‍ പാക്കിസ്ഥാനു സിന്ദാബാദ് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.
ഗീലാനിയെ സ്വീകരിക്കാനാണ് ബുധനാഴ്ച റാലി നടത്തിയത്. 2010-നുശേഷം ആദ്യമായിട്ടാണ് ഗീലാനി ഒരു പൊതു റാലിയില്‍ പങ്കെടുക്കുന്നത്. 2010 ല്‍ കശ്മീരിലുണ്ടായ കല്ലെറിയല്‍ പ്രതിഷേധത്തെ തുടര്‍ന്ന് 122 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തടവിലായിരുന്ന ആലം 39 ദിവസം മുന്‍പാണ് ജയില്‍ മോചിതനായത്. ആലമിനെ വിട്ടയച്ച കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം വന്‍ വിവാദമായിരുന്നു.
പാക് മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ വിഘടനവാദി നേതാവ് ആലത്തിന്റെ കോലം കത്തിച്ച് ശിവസേന പ്രതിഷേധിക്കുന്നു
Discussion about this post