ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്തു. തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അമ്മയും നിലവിലെ പ്രസിഡന്റുമായ സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ ഔദ്യോഗികമായി പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കേരളത്തിലേയും വിവിധ സംസ്ഥാനങ്ങളിലേയും മുതിര്‍ന്ന നേതാക്കളും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാഹുലിന്റെ സ്ഥാനാരോഹണം പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.
Discussion about this post