വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി പരമ്പര നേടി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിനിങ്ങിറങ്ങിയ 215 റണ്‍സിന് പുറത്തായിരുന്നു. 44.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.
അഞ്ച് റൺസ് അകലെവച്ച് സെഞ്ചുറി നഷ്ടമായ ഉപുൽ തരംഗയുടെ ഇന്നിങ്സാണ് ലങ്കയ്ക്ക് കരുത്തായത്. 82 പന്തിൽ നിന്നാണ് തരംഗ 95 റൺസെടുത്തത്. ഗുണതിലക (13), സമരവിക്രമ (42), എയ്ഞ്ചലോ മാത്യൂസ് (17), ഡിക്ക്വെല്ല (8), തിസര പെരേര (10), പതിരണ (7), സുരംഗ ലക്മല്‍ എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
ഇന്ത്യയ്ക്കുവേണ്ടി ചാഹലും കുൽദീപ് യാദവും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
Discussion about this post