കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കി. സരിത എസ് നായര്‍ തന്നെ കാണിച്ച കത്തിന്റെ ഉള്ളടക്കം തന്നെയാണ് മധ്യമങ്ങള്‍ പുറത്ത് വിട്ട കത്തിലുമുള്ളതെന്ന് ബാലകൃഷ്ണപിള്ള കമ്മീഷന് മൊഴി നല്കി. കത്ത് സരിത തന്നെ കാണിച്ചിരുന്നു. ഇത് മുന്‍പും വ്യക്തമാക്കിയിട്ടുള്ളതാണ്. എറണാകുളത്തുള്ള ഒരു എംഎല്‍എ സരിത എസ് നായരില്‍ നിന്ന് പണം തട്ടിച്ചുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അഞ്ച് ലക്ഷത്തോളം രൂപ ഈ എംഎല്‍എ സരിതയില്‍ നിന്ന് വാങ്ങിയെന്നാണ് മൊഴി. സരിതയെ പലരും ശാരീരികമായും, മാനസീകമായും പീഢിപ്പിച്ചുവെന്നും മൊഴിയിലുണ്ട്.
തോമസ് കുരുവിള 25 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. തോമസ് കുരുവിള മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണെന്നാണ് താന്‍ മനസ്സിലാക്കുന്നത്. എറണാകുളത്തെ സോളാര്‍ കമ്മീഷന് ഓഫിസിലെത്തിയാണ് ബാലകൃഷ്ണപിള്ള മൊഴി നല്‍കിയത്.
സരിതയില്‍ നിന്ന് മൊഴി സ്വീകരിച്ചില്ലെന്ന ആരോപണവിധേയനായ മജിസ്ട്രേട്ട് എന്‍ രാജു ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കും.
Discussion about this post