വീട് നഷ്ടപ്പെടില്ലെന്നുറപ്പായതോടോ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് പറയപ്പെട്ട 800 വാത്മീകി വിഭാഗക്കാര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചു വന്നുവെന്ന് റിപ്പോര്‍ട്ട് നേരത്തെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയെ തുടര്‍ന്ന് റായ്പൂരില്‍ വാത്മീകി വിഭാഗക്കാര്‍ മതം മാറിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വീട് നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്ന് ജില്ല മജിസ്ട്രേട്ട് ഉറപ്പ് നല്‍കിയതോടെ അവരുടെ യഥാര്‍ത്ഥ വിശ്വാസത്തില്‍ ഉറച്ച് നില്ക്കാന് തീരുമാനിച്ചുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ വീടുകള്‍ തകര്‍ക്കില്ലെന്ന് അധികൃതരില്‍ നിന്ന് ഉറപ്പ് ലഭിച്ചിരിക്കുന്നു, ഈ സാഹചര്യത്തില്‍ തങ്ങശുടെ യാഥാര്‍ത്ഥ വിശ്വാസത്തില്‍ തന്നെ ഉറച്ച് നില്ക്കാന് തീരുമാനിച്ചുവെന്ന് വാത്മീകി ബസ്തി ബച്ചാവൊ സംഘര്‍ഷ ്സമിതി നേതാവ് കുമാര്‍ ഏകലവ്യ പറയുന്നു.
ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ സംഘര്‍ഷ സമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സ്വീകാര്യമായ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടുണ്ടെന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്നും ജില്ല മജിസ്ട്രേട്ട് ചന്ദ്രപ്രകാശ് ത്രിപാഠി അറിയിച്ചിരുന്നു.
നൂറ് കണക്കിന് ദളിത് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് വാത്മീകി വിഭാഗക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. റാം പൂര് എംപിയും ബിജെപി നേതാവുമായ നേപ്പാള്‍ സിംഗ് വീടുകള്‍ സന്ദര്‍ശിച്ച് ആര്‍ക്കും പ്രശ്നങ്ങളുണ്ടാവില്ല എന്ന് ഉറപ്പ് നല്കി.
Discussion about this post