തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സി.പി.ഐക്ക് ഞായറാഴ്ച നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് സി.പി.ഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇതിനെ മറ്റ് ഘടക കക്ഷികളും അംഗീകരിച്ചു.
സി.പി.ഐയുടെ നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം ബഹിഷ്കരിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ശാസനാ രൂപത്തില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സി.പി.ഐ നടത്തിയത് നഗ്നമായ മുന്നണി മര്യാദാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് നടത്തിയ വിമര്‍ശനത്തെ പാര്‍ട്ടിയിലെ മറ്റ് ഘടക കക്ഷികളും അംഗീകരിച്ചു.
കോടതിയുടെ വിമര്‍ശനമേറ്റ ഒരു നേതാവ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്ന് സി.പി.ഐ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ തോമസ് ചാണ്ടി രാജിവെക്കുമെന്ന കാര്യം സി.പി.ഐയെ അറിയിച്ചിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Discussion about this post