വിശാഖപട്ടണം: പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ രാഷ്ട്രീയ സമീപനത്തിലും പാര്‍ട്ടി നയം നടപ്പാക്കുന്നതിലും കേന്ദ്ര നേതൃത്വത്തിന് പിഴവ് സംഭവിച്ചുവെന്നും ചെയ്യൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതയെ യെച്ചൂരി തള്ളിയില്ല. രാഷ്ട്രീയ സഖ്യങ്ങള്‍ സാഹചര്യങ്ങള്ക്കനുസരിച്ചാണെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയ ചര്ച്ചയിക്കിടയിലും കേന്ദ്രനേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്. സംഘടനാ സംവിധാനത്തില്‍ മാറ്റം വരണമെന്നു പ്രതിനിധികള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു വിമര്‍ശനം.
കേന്ദ്രനേതൃത്വത്തില്‍ വന്ന പിഴവാണ് പാര്‍ട്ടിയെ ഇന്നത്തെ അസ്ഥയിലെത്തിച്ചതെന്നും പ്രതിനിധികള്‍ ആരോപിച്ചു. 2009 ലും 2014 ലും നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി, സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിലും ആ സഖ്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു. പാര്‍ട്ടി സംവിധാനത്തില്‍ തന്നെ പൊളിച്ചെഴുത്തുവേണമെന്നുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.
ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വി.എസ്് അച്യുതാനന്ദന് കൊണ്ട് വന്ന ഭേദഗതികള്‍ അംഗീകരിച്ചു.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസ് പാതിവഴി പിന്നിട്ടതോടെ പുതിയ നേതൃനിരയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. വിഎസിനെ കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാവായി നിലനിര്‍ത്തുമെന്നാണ് സൂചന. കേരളത്തില്‍ നിന്നും പുതിയതായി കേന്ദ്രകമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രഥമസ്ഥാനം എ.കെ. ബാലനാണ്.
Discussion about this post