എഐസിസി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കില്ല. ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം അവധിയെടുത്ത രാഹുല്‍ഗാന്ധി ഇത്രയും നാള് എവിടെയായിരുന്നു എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുകയാണ്. ഇന്ന് ിക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയോ കോണ്‍ഗ്രസ് പാര്‍ട്ടിയോ വ്യക്തമായ സൂചന നല്‍കുമെന്നായിരുന്നു പ്രതീക്ഷ
മറ്റന്നാള്‍ നടക്കുന്ന കര്‍ഷക റാലിയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുമെന്നാണ് അറിയുന്നത്.
Discussion about this post