തിരുവനന്തപുരം: പൂന്തുറയിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സന്ദര്‍ശന സംഘത്തില്‍ നിന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപാധ്യക്ഷനായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി. ഗസ്റ്റ് ഹൗസിലെ ചര്‍ച്ചയ്ക്ക് മാത്രമാണ് റവന്യൂമന്ത്രിക്ക് ക്ഷണമുള്ളത്.
പൊതുഭരണ വകുപ്പ് തയാറാക്കിയ പട്ടികയില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനേയും മേഴ്സിക്കുട്ടിയമ്മയേയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പൂന്തുറയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്.
Discussion about this post