വാന്‍കൂവര്‍: ഹിന്ദു ധര്‍മം എന്നത് മതമല്ലെന്നും ജീവിത രീതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറിനൊപ്പം വാന്‍കൂവറിലെ ലക്ഷ്മി നാരായണ്‍ ക്ഷേത്രവും ഗുരുദ്വാരയും സന്ദര്‍ശിച്ച ശേഷം ഇന്ത്യക്കാരായ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ധര്‍മത്തെ എന്താണെന്ന് സുപ്രീം കോടതി നിര്‍വചിച്ചിട്ടുണ്ട്. ഹിന്ദു ധര്‍മം മതമല്ല, ജീവിത രീതിയാണെന്നുമുള്ള ആ നിര്‍വചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അത്് ശരിയായ മാര്‍ഗ നിര്‍ദേശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്ത്രീയമായ ജീവിത രീതിയിലൂടെ പ്രകൃതിയുടേയും വന്യ ജീവികളടക്കമുള്ള ജീവജാലങ്ങളുടേയും നന്മക്കു വേണ്ടിയാണ് ഹിന്ദു മതം പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാട്ടി.
ഹിന്ദുമതത്തിലൂടെ മനുഷ്യകുലത്തിന്റെ ഉന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തൂ.മനുഷ്യ വംശത്തിന്റെ ഗുണത്തിനു വേണ്ടി യോഗയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ കാനഡയിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി ആവശ്യപ്പെട്ടു.
Discussion about this post