ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. വിവാഹച്ചടങ്ങുകള്‍ക്കും മധുവിധുവിനും ശേഷം തിരിച്ചെത്തിയപ്പോഴാണ് ഇരുവരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഈ മാസം 11ന് ഇറ്റലിയില്വച്ചാണ് ഇവര്‍ വിവാഹിതരായത്.
ഇരുവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം അദ്ദേഹത്തിന്റെ ഓഫിസാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രധാനമന്ത്രി ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. നവദമ്പതികള്‍ പ്രധാനമന്ത്രിക്കൊപ്പം നില്ക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്.
വിവാഹത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും ഈ മാസം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി മുംബൈയിലും ഡല്‍ഹിയിലും വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. വിരുന്നിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് ഇരുവരും എത്തിയത്. ഡിസംബര്‍ 21ന് ഡല്‍ഹിയിലും ഡിസംബര്‍ 26ന് മുംബൈയിലുമാണ് വിരുന്ന്.
#WATCH Virat Kohli and Anushka Sharma met PM Narendra Modi today to extend wedding reception invitation. pic.twitter.com/JZBrVLlkEJ
— ANI (@ANI) December 20, 2017
Discussion about this post