തിരുവനന്തപുരം: മാണിക്കെതിരായ എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറാനില്ലെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു രമേശ് പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള തെളിവുകള്‍ സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞു.
ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന്റെ ശബ്ദരേഖ ഉള്‍പ്പടയുള്ള തെളിവുകള്‍ വിജിലന്‍സിന് കൈമാറി. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 312 ബാറുകള്‍ നിലനിറുത്താന്‍ മാണി അഞ്ച് കോടി രൂപ കൈയില്‍ വാങ്ങിയതിന്റേയും പിന്നീട് തിരിച്ചുകൊടുത്തതിന്റേയും വിവരണം അടങ്ങിയ ശബ്ദരേഖകളടങ്ങിയ സി.ഡിയാണ് ബിജു രമേശ് കൈമാറിയത്.
418 ബാറുകള്‍ പൂട്ടിയശേഷം അവ തുറക്കാന്‍ മൂന്നുതവണയായി ഒരു കോടി നല്‍കിയതിന്റെയും തുറക്കാതിരിക്കാന്‍ മറുവിഭാഗം രണ്ടുകോടി നല്‍കിയതിന്റെയും വിവരങ്ങള്‍ ബാറുടമകള്‍ തുറന്നു പറയുന്നത് ശബ്ദരേഖയിലുണ്ട്. ഇതിന്റെയൊരു ഭാഗം ചാനലുകള്‍ വഴി ബിജു കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. പണം നല്‍കിയെന്ന് എലഗന്റ് ബാറുടമ ബിനോയ് സമ്മതിക്കുന്ന ശബ്ദരേഖയും കൈയിലുണ്ടെന്നും ബിജു മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ആരോപണത്തില്‍ നിന്ന് പിന്മാറാന്‍ വലിയ തോതിലുള്ള രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും ബിജു വെളിപ്പെടുത്തി.
Discussion about this post