മന്ത്രിമാര്‍ക്കും, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കാറുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ രീതി ഇനി മുതല്‍ പിന്തുടരേണ്ടതില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോളിനി വത്ക്കരണത്തിന്റെ ബാക്കിപത്രമായ ഇത്തരം നടപടികള്‍ സമയവും അധ്വാനവും പാഴാക്കാന്‍ മാത്രമേ ഉപകരിക്കു എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ഇനി മുതല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റ് ഉദ്യോഗസ്ഥരോ എത്തുമ്പോള്‍ പോലിസ് നല്കുന്ന ഗാര്‍ഡ് ഒഫ് ഓണര്‍ വേണ്ടെന്ന് മുഖ്യമന്ത്രി് ദേവേന്ദ്ര ഫഡ്നവിസ് പൊലീസിന് നിര്‍ദ്ദേശം നല്കി.
വി.വി.ഐ.പികള്‍ അടക്കമുള്ളവര്‍ക്ക് നല്കി വന്ന സുരക്ഷാ കുറയ്ക്കുന്നതിനും ഫട്നാവിസ് അടുത്തിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകരിക്കുന്ന തരത്തില്‍ പൊലീസ് സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് ദേവേന്ദ്ര ഫട്നാവിസിന്റെ നീക്കം. വി.വി.ഐ.പികള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഗാര്‍ഡ് ഒഫ് ഓണര്‍ നല്കുന്ന രീതി ബ്രിട്ടീഷ് ഭരണകാലം മുതല്‍ തുടര്‍ന്നു വരുന്നതാണ്.
ഗവര്‍ണര്‍ ജനറലിനും വൈസ്രോയിമാര്ക്കുമാണ് അന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നത്. മന്ത്രിമാര്‍, ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് നിലവില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി വന്നിരുന്നത്.
സംസ്ഥാനത്ത് വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്ന് ഫട്നാവിസ് കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കുമ്പോള് വാഗ്ദാനം നല്‍കിയിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അപരിഷ്കൃതമായ പല ചിട്ടവട്ടങ്ങളും പോലിസ് സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.
കേരളമുള്‍പ്പടെ മിക്ക സംസ്ഥാനങ്ങളിലും ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കുന്ന രീതിയുണ്ട്.
Discussion about this post