ശ്രീനഗര്‍: ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലിക്കിനെയും ആര്യ സമാജം നേതാവ് സ്വാമി അഗ്നിവേശിനെയും പൊലിസ് അറസ്റ്റു ചെയ്തു. ശ്രീനഗറിലെ നര്ബാലിലേക്ക് യാസീന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തവെയായിരുന്നു അറസ്റ്റ്.
കശ്മീരി പണ്ഡിറ്റുകളെ പ്രത്യേക മേഖലയില്‍ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരാഹാരം സമരം നടത്തി വരികയായിരുന്നു യാസിന് മാലിക്ക്. 30 മണിക്കൂര്‍ നേരത്തെ നിരാഹാര സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ അനുയായി കൂടിയായ സ്വാമി അഗ്നിവേശ് വേദിയിലെത്തിയിരുന്നു. തുടര്‍ന്നായിരുന്നു ബന്ദിനിടെ യുവാവ് കൊലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയത്.
Discussion about this post