ലഖ്നൗ: മദ്രസ്സയില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടികളെ മാനേജര്‍ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി. 51 പെണ്‍കുട്ടികളെയാണ് മാനേജര്‍ ബന്ദിയാക്കി ദുരുപയോഗിച്ചത്. ഉത്തര്‍പ്രദേശിലെ ഷഹദത്ഗഞ്ചില് ആണ് സംഭവം. കുട്ടികളെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും നൃത്തം ചെയ്യിച്ചിരുന്നതായും പെണ്‍കുട്ടികള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് എത്തിയാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചത്. മദ്രസ്സ മാനേജരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.
മദ്രസ്സയില്‍ 251 കുട്ടികളാണ് താമസിച്ച് പഠിച്ചിരുന്നത്. പോലീസ് പരിശോധനയ്ക്കെത്തുമ്പോള്‍ 51 പേരെ പൂട്ടിയിട്ട നിലയില്‍ ആയിരുന്നു. ഇന്നലെയാണ് ഇവരെ പോലീസ് മോചിപ്പിച്ചത്. പെണ്‍കുട്ടികളെ മാനേജര്‍ അടിച്ചിരുന്നതായും നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ചിരുന്നതായും കുട്ടികളുടെ വീട്ടുകാരും പറഞ്ഞു.
പൂട്ടിക്കിടന്നിരുന്ന മുറിയില്‍ നിന്ന് പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ കടലാസില്‍ എഴുതി അയല്‍ വീടുകളിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. പരാതി ലഭിച്ചതോടെയാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. പോലീസിനു മുന്നിലും പെണ്‍കുട്ടികള്‍ പരാതി ആവര്‍ത്തിച്ചു. അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതായും പ്രതിക്കെതിരെ കേസെടുത്തുവെന്നും ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചതായും എസ്.പി ദീപക് കുമാര്‍ പറഞ്ഞു.
#Lucknow: Girls rescued in raids at a Madrasa in #Shahadatganj, manager arrested for allegedly sexually exploiting girls pic.twitter.com/J0223QvCJT
— ANI UP/Uttarakhand (@ANINewsUP) December 29, 2017
Discussion about this post