ഡല്‍ഹി: വിവാദ ചിത്രം ‘പത്മാവതി’ പ്രദര്‍ശിപ്പിക്കാന്‍ അനുമതി. ഉപാധികളോടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സിബിഎഫ്സിയാണ് അനുമതി നല്‍കിയത്. സിനിമയുടെ പേര് ‘പത്മാവത്’ എന്നാക്കണമെന്ന് വിദഗ്ധസമിതി നിര്‍ദേശിച്ചു.
26 നിര്‍ദേശങ്ങളാണ് സിബിഎഫ്സി മുന്നോട്ട് വച്ചിരിക്കുന്നത്. സിനിമയ്ക്കു ചരിത്ര സംഭവവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതി കാണിക്കണം. സതി ആചാരം ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്നും സമിതി നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഉടന്‍ സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സമിതി അറിയിച്ചു. സിബിഎഫ്സിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് സംവിധായകന് സഞ്ജയ് ലീല ബന്‍സാലി പറഞ്ഞു.
സിനിമയിലെ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിര്‍മാതക്കളുടെ പ്രസ്താവനയെ തുടര്‍ന്നു ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡാണു വിദഗ്ധ സമിതിയെ നിയമിച്ചത്.
Discussion about this post