ഡല്‍ഹി: അധോലോക നേതാവ് അബു സലീമിന്റെ സഹായി അറസ്റ്റിലായി. വടക്കന്‍ ഡല്‍ഹിയില്‍ നിന്നാണ് ജാന്‍ ഉസ്മാന് ഖാന് പിടിയിലായത്.
ഇയാള്‍ കൊലപാതകം, കള്ളപ്പണം, പണം തിരിമറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. മുംബൈയില്‍ നിന്ന് ഇയാള്‍ 2000ത്തില്‍ പിടിയിലായിരുന്നു.
സിനിമ പ്രൊഡ്യൂസര്‍ അനില്‍ തഡാനിയുടെ പക്കല്‍ നിന്ന് ധനം അപഹരിച്ചുവെന്ന കേസിലാണ് അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ പോലീസ് തിരയുകയായിരുന്നു.
Discussion about this post