ഡല്‍ഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തേതിനെക്കാള്‍ ജമ്മു കശ്മീരില്‍ നിന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മോദി സര്‍ക്കാരിന്റെ കാലത്ത് കുറവാണെന്ന് റിപ്പോര്‍ട്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെയും മന്മോഹന് സിങ് നേതൃത്വം നല്കിയ രണ്ടാം യു പി എ സര്‍ക്കാരിന്റെ നാലു വര്‍ഷത്തെയും ഇതു സംബന്ധിച്ച കണക്കുകള്‍ താരതമ്യം ചെയ്ത് എ എന്‍ ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2010-13 കാലയളവില്‍ 1218 ഭീകരവാദ സംബന്ധിയായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2014-17 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1094 ആണ്. അതേസമയം ഏറ്റുമുട്ടലില്‍ വധിച്ച ഭീകരവാദികളുടെ എണ്ണം മോദി സര്‍ക്കാരിന്റെ കാലത്തേതാണ് കൂടുതല്‍. നാലു കൊല്ലത്തിനിടെ 580 ഭീകരവാദികളെയാണ് വധിച്ചത്. അതേസമയം 471 പേരെയാണ് യു പി എ കാലത്ത് ഏറ്റുമുട്ടലില്‍ വധിച്ചത്.
സംസ്ഥാനത്ത് കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിലും മോദി സര്‍ക്കാരിന്റെ കാലത്ത് കുറവുണ്ട്. നൂറുപേരാണ് മോദി സര്‍ക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ നാലുവര്‍ഷത്തിനിടെ 108 പേരാണ് കൊല്ലപ്പെട്ടത്.
J&K Terror Incidents: According to latest official data accessed by ANI there were lesser terror related incidents in BJP govt than UPA govt. BJP (2014, 2015, 2016 & 2017) there were 1094 incidents vs UPA (2010, 2011, 2012 & 2013) there were 1218 incidents.
— ANI (@ANI) January 2, 2018
J&K Terror incidents: Latest official data accessed by ANI there were lesser number of civilians killed in terrorist related violence in BJP govt than UPA. BJP Govt (2014, 2015, 2016 & 2017) there were 100 casualties vs UPA govt (2010, 2011, 2012 & 2013) there were 108 casualties
— ANI (@ANI) January 2, 2018
J&K Terror incidents: Acc. to latest official data accessed by ANI more terrorists were killed by security forces during BJP govt than in UPA. BJP Govt (2014,2015,2016&2017) number of terrorists killed were 580 vs UPA govt (2010,2011,2012,2013) no. of terrorists killed were 471.
— ANI (@ANI) January 2, 2018
Discussion about this post