ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം സുതാര്യമാക്കുന്നതിനായി ആവിഷ്കരിച്ച ഇലക്ടറല്‍ ബോണ്ട് സമ്പ്രദായത്തിന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അറിയിച്ചു. ഈ സംവിധാനം നിലവില്‍ വന്നതോടെ ഏതെങ്കിലും പാര്‍ട്ടിക്ക് സംഭാവന നല്കാന് ആഗ്രഹിക്കുന്നവര്‍ ആ തുകയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ബാങ്കില്‍ നിന്ന് വാങ്ങിയാല്‍ മതിയാകും. ബോണ്ട് കൈമാറുന്നതിലൂടെ തുക പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് എത്തും. പണം ആര്‍ക്കാണ് സംഭാവന ചെയ്യുന്നതെന്ന് ബോണ്ടില്‍ വ്യക്തമാക്കേണ്ട. എന്നാല്‍ കെ.വൈ.സിയില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കണം.
ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെയാണ് ബോണ്ടുകള്‍ ലഭ്യമാകുക. എത്ര മൂല്യമുള്ള ബോണ്ടുകള്‍ വേണമെങ്കിലും വാങ്ങാം. എസ്.ബി.ഐയുടെ പ്രത്യേക ശാഖകള്‍ വഴിയാണ് ബോണ്ടുകള്‍ ലഭ്യമാക്കുക. പതിനഞ്ച് ദിവസമാണ് ഇലക്ടറല്‍ ബോണ്ടുകളുടെ കാലാവധി.
ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ പത്ത് ദിവസം ഇലക്ടറല്‍ ബോണ്ടുകള്‍ ബാങ്ക് വഴി ലഭ്യമാകും. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന അവസരങ്ങളില്‍ ബോണ്ടുകള്‍ വാങ്ങാവുന്ന ദിവസങ്ങളുടെ എണ്ണം മുപ്പത് ദിവസമായി വര്‍ധിപ്പിക്കും.
Govt has now finalized the scheme of electoral bonds.These bonds would be a bearer instrument in the nature of a promissory note and an interest free banking instrument: FM Arun Jaitley pic.twitter.com/c92yolMMR4
— ANI (@ANI) January 2, 2018
Discussion about this post