മലയാളത്തിലെ വനിതാതാരങ്ങളുടെ സംഘടനയായ ഡബ്ല്യു.സി.സിയെ ട്രോളി ജൂഡ് ആന്റണി. കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുകയും ദിലീപിന്റെ പ്രവൃത്തിക്കൊപ്പം താരതമ്യം ചെയ്യുകയും ചെയ്ത ലേഖനം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പിന്നീട് ഇത് പിന്‍വലിച്ചിരുന്നു.
ഇന്നലെ വൈകിട്ട് ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ലേഖനത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ കടുത്ത ഭാഷയിലായതോടെ പേജില്‍നിന്ന് ലേഖനം നീക്കം ചെയ്തത്. ഈ സംഭവത്തെ ട്രോളിയാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി രംഗത്തെത്തിയത്.
ജൂഡിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഇവിടെ വീടിന്റെ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി. ഇതിലും ഭേദം റേഡിയോ ആണ്.
https://www.facebook.com/judeanthanyjoseph/posts/10156147269405799
Discussion about this post