കൊച്ചി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ നീക്കമെന്ന് റിപ്പോര്‍ട്ട് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ധാരണയായതായാണ് സൂചനയെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതു വിധേനയും എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്വന്തമാക്കണമെന്ന ഉറച്ച തീരുമാനമാണ് സിപിമ്മിനുള്ളത്. തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യരുടെ പ്രതിഛായ മുതലാക്കാനുള്ള നീക്കമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പി രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുമാണ് നേരത്തെ പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നത്. എന്നാല്‍, പുതിയ ധാരണ അനുസരിച്ച് രാജീവ് അടുത്ത മൂന്ന് വര്‍ഷവും സെക്രട്ടറിയായി തുടരും. വിശാല കൊച്ചി വികസന അതോറിറ്റിയുടെ അധ്യക്ഷനായ പിണറായിയുടെ വിശ്വസ്തന്‍ സി.എന്‍. മോഹനനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്.
ഇടതു സര്‍ക്കാറിന്റെ പല പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസഡറായ മഞ്ജു വാര്യര്‍ അടുത്ത സമയത്തായി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ തുറന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു.ഓഖി ദുരന്തമേഖലയിലെ മഞ്ജുവിന്റെ സന്ദര്‍ശനം പക്ഷേ സിപിഎമ്മിന്റെ നെറ്റി ചുളിപ്പിച്ചിരുന്നു. അനാവശ്യമായ ഇടപെടല്‍ എന്നായിരുന്നു ചില യുവനേതാക്കളുടെ വിമര്‍ശനം. ഇതോടെ മഞ്ജു വാര്യര്‍ ര്ാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രചരണവും നടന്നിരുന്നു.
Discussion about this post