ഇസ്ലാമാബാദ്: പാക് പത്രത്തിന്റെ കലണ്ടറില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിന്റെ ചിത്രം. പാകിസ്ഥാനി ഉര്‍ദു പത്രമായ ‘ഖബറൈനി’ന്റെ കലണ്ടറിലാണ് ഹാഫിസിന്റെ ചിത്രം വച്ചിരിക്കുന്നത്.
മുംബൈ ഭീകരാക്രണത്തില്‍ ഹാഫിസിന്റെ പങ്കിന് തെളിവില്ലെന്നു കാട്ടി പാക് കോടതി ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. അതിനു പിന്നാലെ പാക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശ്രമം നടത്തിവരുന്നതിനിടെയാണ് പുതിയ സംഭവം.
പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉമര്‍ ആര് ഖുറൈഷി എന്ന മാധ്യമപ്രവര്‍ത്തകനാണ് സംഭവം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Discussion about this post