തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ഫണ്ട് വകമാറ്റിയ സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഐ. മന്ത്രി അറിയാതെ റെവന്യൂ സെക്രട്ടറി തീരുമാനമെടുക്കുന്നതില്‍ അമര്‍ഷം അറിയിച്ചു. റവന്യൂ സെക്രട്ടറിയോട് ഇന്ന് തന്നെ വിശദീകരണം ആവശ്യപ്പെടുമെന്നും സിപിഐ വ്യക്തമാക്കി.
ദുരന്തനിവാരണ അഥോറിറ്റിയുടെ ചുമതലയുള്ള റവന്യൂമന്ത്രി അറിയാതെ റവന്യൂസെക്രട്ടറി തീരുമാനമെടുത്തത് ശരിയായില്ലെന്നാണ് സിപിഐയുടെ നിലപാട്. റവന്യൂസെക്രട്ടറിയോട് ഇന്നു തന്നെ വിശദീകരണം നൽകാൻ ആവശ്യപ്പെടുമെന്നാണ് വിവരം.
മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്രയ്ക്ക് വകുപ്പിൽനിന്നു പണം നൽകിയത് അറിഞ്ഞില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദുരന്തനിവാരണ ഫണ്ടിൽനിന്നു പണം നൽകാൻ നിർദേശിച്ചത് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും സംഭവത്തിൽ റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
Discussion about this post