ഛണ്ഡീഗഡ്: അന്താരാഷ്ട്ര സ്കീയിങ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേടി നല്കി ചരിത്രം തിരുത്തിയെഴുതി 21കാരി. മണാലി സ്വദേശിയായ ആഞ്ചല്‍ താക്കൂര്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്. ആല്‍പ്പൈന്‍ എജ്ഡര്‍ 3200 കപ്പ് മത്സരത്തിലാണ് താരം വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
ഫെഡറേഷണല് ഇന്റര്‍നാഷണല്‍ ഡി സ്കൈ (എഫ്.ഐ.എസ്) നടത്തുന്ന തുര്‍ക്കിയില്‍ അരങ്ങേറിയ മത്സരത്തില്‍ സ്ലാലോം റെയ്സ് കാറ്റഗറിയിലാണ് ആഞ്ചല്‍ താക്കൂര്‍ മത്സരിച്ചത്.
Discussion about this post