തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. മാണിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് ഇന്ന് അടിയന്തിര യോഗം ചേരും
സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും തൃശൂരിലാണ്. ഈ സാഹചര്യത്തില്‍ യോഗം തൃശൂരിലാണ് ചേരുക.
ബാര്‍ കോഴ കേസില്‍ യുഡിഎഫും സര്‍ക്കാരും ഒരുപോലെ വെട്ടിലായ സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട സമരപരിപാടികളെക്കുറിച്ച് ആലോചിക്കാനാണു് അടിയന്തരമായി എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുള്ളത്. മന്ത്രി കെ.എം മാണി കോഴ വാങ്ങിയതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മാണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കുവാന്‍ കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.
Discussion about this post