സുപ്രിം കോടതി ജസ്റ്റിസ് ജെ ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് സിപിഐ നേതാവ് ഡി രാജ. താന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. സുപ്രിം കോടതിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയം തന്നെയാണ് ചര്‍ച്ച ചെയ്തതെന്നും ഡി രാജ റിപ്പബ്ലിക് ചാനലിന് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
അദ്ദേഹത്തിന് പറയാനുള്ളത് കേട്ടുവെന്നും രാജ പറഞ്ഞു. നേരത്തെ ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പബ്ലിക് ടിവി പുറത്തുവിട്ടിരുന്നു. ഇത്തരമൊരു വിവാദം നിലനില്‍ക്കെ വിമര്‍ശനം ഉന്നയിച്ച ജഡ്ജിയെ രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ അധാര്‍മ്മികമായി യാതൊന്നും ഇല്ലെന്ന് രാജ പറഞ്ഞു.
Discussion about this post