കണ്ണൂര്‍ ജില്ലയിലെ തിയറ്ററുകളില്‍ ‘ഈട’ എന്ന സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കെന്ന ആരോപണത്തിന് ശക്തി പകര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് രംഗത്ത്. പയ്യന്നൂരിലെ സുമംഗല തിയറ്ററില്‍ സിനിമ കാണാന്‍ ടിക്കറ്റെടുത്തവരെ മടക്കി അയച്ചുവെന്ന് സുധാകരന് കുറ്റപ്പെടുത്തി. രാഷ്ട്രീയ അക്രമത്തിനെതിരെ പ്രതികരിക്കുന്ന ഈടയ്ക്കെതിരെ സിപിഎം ഫാസിസം കാണിക്കുകയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ യുവാക്കളെ തെരുവിലിറക്കിയ സിപിഎമ്മിന്റെ നടപടി ഭയം ഉണ്ടാക്കുന്നുവെന്നും സുധാകരന് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
മട്ടന്നൂര്‍ പോലിസ് സ്റ്റേഷനിലെ ശുചിമുറി സുഹൃത്തുക്കള്‍ക്ക് തുറന്ന് കൊടുക്കാത്തതില്‍ പി ജയരാജന്റെ മകന് സ്റ്റേഷനില്‍ അക്രമം കാണിച്ചിട്ടും കേസുള്ളത് എസ്ഐയ്ക്ക് നേരെയാണ്. സിപിഎമ്മിന്റെ ഈ പോക്ക് എവിടേക്കാണെന്നും സുധാകരന് ചോദിക്കുന്നു
വീഡിയൊ-
https://www.facebook.com/ksudhakaraninc/videos/1552815651467355/
‘ആര്‍എസ്എസ് പയ്യനെ പ്രേമിക്കുന്ന സിപിഎം കുടുംബത്തിലെ നായിക’ ‘ഈട’യ്ക്ക് അപ്രഖ്യാപിത വിലക്ക്, ‘അവിഷ്ക്കാരസ്വാതന്ത്ര്യമൊക്കെ രാഷ്ട്രീയത്തിന് പുറത്തു മതി’
Discussion about this post