കോഴിക്കോട്: സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ജസ്റ്റിസ് ചെലമേശ്വറിനെ രാജ സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രന്റെ പ്രതികരണം.
ഏതു വിധ്വംസക ശക്തി വിചാരിച്ചാലും ഈ രാജ്യത്തെ തകര്‍ക്കാനാവില്ലെന്നും ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ രാജ്യമാണിതെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.
‘ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഒരു രാജ്യമാണ്. അല്ലെങ്കില്‍ ഇതു കയ്യോടെ പിടികൂടപ്പെടുമായിരുന്നില്ല. പുറകുവശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ടുപോകാന്‍ ഇയാള്‍ക്കുതോന്നിയത് 120 കോടി ഇന്ത്യക്കാരുടെ മഹാഭാഗ്യം’.
അതേസമയം ജസ്റ്റിസ് ചെലമേശ്വറിനെ സന്ദര്‍ശിച്ചതിനെ കൊടിയുടെ നിറം കലര്‍ത്തി കാണേണ്ടതില്ലെന്നാണ് രാജയുടെ വാദം.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഏതു വിധ്വംസകശക്തി വിചാരിച്ചാലും ഈ രാജ്യത്തെ തകർക്കാനാവില്ല. കാരണം ഇതു ദൈവത്തിൻറെ അനുഗ്രഹം കിട്ടിയ ഒരു രാജ്യമാണ്. അല്ലെങ്കിൽ ഇതു കയ്യോടെ പിടികൂടപ്പെടുമായിരുന്നില്ല. പുറകു വശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടിൽ തലയിൽ മുണ്ടിട്ടുപോകാൻ ഇയാൾക്കുതോന്നിയത് 120 കോടി ഇന്ത്യക്കാരുടെ മഹാഭാഗ്യം.
https://www.facebook.com/KSurendranOfficial/photos/a.640026446081995.1073741832.582049905212983/1586161268135170/?type=3
Discussion about this post