കഴിഞ്ഞ ദിവസം ‘ആമി’എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിദ്യാ ബാലന്‍ തയ്യാറാവാതിരുന്നതിനെ പറ്റിയുള്ള സംവിധായകന്‍ കമലിന്റെ പരാമര്‍ശമാണ് സ്ത്രീ വിരുദ്ധമെന്ന ആരോപണം ഉയര്‍ത്തിയത്. വിദ്യാ ബാലന്‍ മാധവികുട്ടിയുടെ വേഷം ചെയ്തിരുന്നുവെങ്കില്‍ സിനിമയില്‍ ലൈംഗികത കൂടിയേനെ എന്നായിരുന്നു ഇടതുപക്ഷ സഹയാത്രികനായ സംവിധായകന്‍ കമലിന്റെ ഒരു മാധ്യമത്തോടുള്ള പ്രതികരണം. മഞ്ജു ഈ വേഷത്തിന് യോജിക്കുമോ എന്ന് ആശയകുഴപ്പം ഉണ്ടായിരുന്നുവെന്നും എന്നാല്‍ മഞ്ജു അത്ഭുതപ്പെടുത്തിയെന്നും കമല്‍ പറഞ്ഞിരുന്നു.
ലൈംഗികത സംബന്ധിച്ച പരാമര്‍ശം കമലിന്റെ വിദ്യാ ബാലനോടുള്ള സമീപനമാണ് വ്യക്തമാക്കുന്നതെന്നാണ് വിമര്‍ശനം. ദേശീയ അവാര്‍ഡ് ജേതാവായ ഒരു പ്രമുഖ നടിയോടുള്ള സംവിധായകന്റെ സമീപനം അദ്ദേഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയെ ആണ് കാണിക്കുന്നത്. വിദ്യാബാലനെ ഏത് വേഷത്തില്‍ കണ്ടാലും അത് ലൈംഗികത തോന്നിക്കുമെന്ന തരത്തിലുള്ള പ്രസ്താവന സിനിമാ കാഴ്ചക്കാരെ കുറിച്ചുള്ള പൊതു ബോധമാണോ എന്ന് കമല്‍ വ്യക്തമാക്കണമെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.
കമലിനെതിരെ ജിതിന്‍ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
വിദ്യാബാലന്‍ മാധവികുട്ടിയായിരുന്നെകില്‍ സിനിമയില്‍ ലൈംഗികത കൂടിയേനെ എന്ന് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ വക്താവും, സദാചാര ഗുണ്ടായിസത്തിനെതിരെ പോരാടുന്നവനും, സര്‍വോപരി സ്ത്രീകളുടെ അവകാശങ്ങള്‍ക്കും, അഭിമാനത്തിനും വേണ്ടി തൊണ്ടപൊട്ടി കീറുകയും ചെയ്യുന്ന ‘ലോകപ്രശസ്ത’ സംവിധായകന്‍ കമല്‍ !
കമലേ, വിദ്യാബാലന്‍ എന്ന ദേശീയ അവാര്‍ഡ് ജേതാവായ നടിയെ കാണുമ്പോള്‍ തനിക്കു ഉണ്ടാകുന്ന വികാരമാണ് തന്റെ ദുഷിച്ച നാവില്‍ നിന്നും വന്നത്.
താങ്കള്‍ക്ക് വിദ്യാബാലനെ കാണുമ്പോള്‍ മാത്രമേ ഇങ്ങനെ തോന്നു, അതോ എല്ലാ സ്ത്രീകളോടും ഇതുതന്നെയാണോ ?
തന്റെ ഞരമ്പ് രോഗം മനസിലാക്കിയതുകൊണ്ടായിട്ടിക്കും വിദ്യാ ബാലന്‍ താങ്കളുടെ സിനിമയില്‍ നിന്നും പിന്‍വാങ്ങിയായത്.
എന്തയാലും വിദ്യാബാലനെതിരെയുള്ള ഈ മഹാന്റെ ‘മഹത്തായ’ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിനു അപമാനമൊന്നുമല്ലല്ലോ അല്ലേ ഫെമിനിച്ചികളെ ?
ഓ, കമല്‍ ഇടതു പുത്തി ജീവിയാണല്ലോ. അപ്പോള്‍ പിന്നെ ഏത് സ്ത്രീകളെപ്പറ്റിയും എന്തും പറയാമല്ലോ അല്ലേ…
വല്ല മേജര്‍ രവിയോ മറ്റോ ആയിരുന്നു ഇങ്ങനത്തെ പരാമര്‍ശം നടത്തിയിരുന്നതെങ്കില്‍ കാണാമായിരുന്നു ഇവിടുത്തെ ഫെമിനിച്ചികളുടെയും, സ്ത്രീ സംഘടനകളുടെയും, സാംസ്‌ക്കാരിക നായകരുടെയും, CITU മാധ്യമ പ്രവര്‍ത്തകരുടെയും കോലാഹലം.
https://www.facebook.com/jithinjacob.jacob/posts/1542688582467608?pnref=story.unseen-section
Discussion about this post